തത്കാൽ ടിക്കറ്റ് കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ദീർഘദൂര യാത്രയ്ക്ക് ട്രെയിൻ ഗതാഗതം ഉപയോഗിക്കുന്നവരാണ് മലയാളികളിൽ കൂടുതലും. ദേശീയപാത വികസനം നടക്കുന്നതിനാൽ ട്രെയിൽ യാത്രയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ദിവസവും ദശലക്ഷകണക്കിന് ആളുകളാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നത്. എന്നാൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന സമയത്ത് പലപ്പോഴും കൺഫേം ടിക്കറ്റ് കിട്ടാതെ നിരാശപെടേണ്ട അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. ഉത്സവ സീസൺ കൂടിയാണെങ്കിൽ ടിക്കറ്റ് കിട്ടുക എന്നത് വലിയ വെല്ലുവിളിയാണ്.

കൺഫേം ടിക്കറ്റ് കിട്ടാതെ ദീർഘദൂരം ജനറൽ കോച്ചുകളിലെ തിരക്കുകളിൽ യാത്ര ചെയ്യുക എന്നത് വളരെ ദുഷ്കരമാണ്. ഉത്സവ സീസണുകൾ കൂടെയാണെങ്കിൽ യാത്ര ഒഴിവാക്കേണ്ട അവസ്ഥ പോലും വന്നേക്കാം. ഇതിനൊരു പരിഹാരമായി റെയിൽവേ മുന്നോട്ട് വെക്കുന്ന ആശയമാണ് തത്കാൽ ബുക്കിംഗ്. എന്നാൽ തത്കാൽ ടിക്കറ്റ് കിട്ടുക എന്നതും അത്ര എളുപ്പമല്ല. നിമിഷങ്ങളുടെ വ്യത്യാസത്തിൽ കൺഫേം തല്ക്കാൽ ടിക്കറ്റ് ലഭിച്ചില്ലെന്നു വരാം. കൺഫേം തല്ക്കാൽ ടിക്കറ്റ് ലഭിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് വളരെ മികച്ച ഇന്റർനെറ്റ്‌ കണക്ഷനാണ്. തത്കാൽ ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ ചിലപ്പോൾ ആപ്പ് ഓപ്പൺ ആവാൻ സമയമെടുത്തെന്നുവരാം. ഈ സമയത്ത് ഇന്റർനെറ്റ്‌ കണക്ഷൻ മോശമാണെങ്കിൽ ബുക്കിങ് കൂടുതൽ പ്രയാസമാകും. പിന്നീട് ആപ്പ് ഓപ്പൺ ചെയ്ത് ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ കൺഫേം തത്കാൽ ടിക്കറ്റ് കിട്ടിയെന്ന് വരില്ല. തത്കാൽ ടിക്കറ്റും വെയ്റ്റിംഗ് ലിസ്റ്റ് ആവാനാണ് സാധ്യത. അതുകൊണ്ട് മികച്ച ഇന്റർനെറ്റ്‌ കണക്ഷൻ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമിക്കുക.

രണ്ടാമത് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സമയമാണ്. എ സി കോച്ചുകൾക്കുള്ള തത്കാൽ ടിക്കറ്റും സ്ലീപ്പർ കോച്ചുകൾക്കുള്ള തത്കാൽ ടിക്കറ്റും ഒരേ സമയത്തല്ല ബുക്കിങ് ആരംഭിക്കുന്നത്. എ സി കോച്ചുകൾക്ക് ദിവസവും രാവിലെ 10 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. സ്ലീപ്പർ കോച്ചുകളുടെ തത്കാൽ ബുക്കിങ് സമയം രാവിലെ 11 മണിയാണ്. ബുക്കിങ് സമയത്ത് ക്രെഡിറ്റ്‌ കാർഡിന് പകരം യു പി ഐ ഉപയോഗിച്ച് പണമടയ്ക്കുന്നത് സമയം ലാഭിക്കുന്നു.

തത്കാൽ ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ പലർക്കും സംഭവിക്കാവുന്ന ഒരു പിഴവ് ബുക്കിങ് സമയത്തിന് 15 മിനുട്ട് മുമ്പ് ആപ്പ് ലോഗിൻ ചെയ്യുന്നു എന്നതാണ്. ഇങ്ങനെ ചെയ്‌താൽ ബുക്കിങ് സമയം ആവുമ്പോഴേക്ക് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട്‌ ആകാൻ സാധ്യത കൂടുതലാണ്. പിന്നീട് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോഴേക്കും ആപ്പ് ഹാങ്ങ്‌ ആവാം. ഇത് നിങ്ങളുടെ കൺഫോം തല്ക്കാൽ ടിക്കറ്റ് സാധ്യത ഇല്ലാതാകുന്നു. ബുക്കിങ് സമയത്ത് ലോഗിൻ ചെയ്താലും കടുത്ത തിരക്ക് കാരണം ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിച്ചെന്നുവരില്ല. അതുകൊണ്ട് തന്നെ തത്കാൽ ടിക്കറ്റ് എടുക്കുമ്പോൾ ബുക്കിങ് സമയത്തിന് 5 മിനുട്ട് മുന്നേ ലോഗിൻ ചെയ്യുന്നതാണ് നല്ലത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ കൺഫേം തത്കാൽ ടിക്കറ്റ് ലഭിക്കും.

spot_img

More from this stream

Recomended

മറാത്ത ഭൂമിയിലെ മഹായുദ്ധം

നവംബർ 20ന് മഹാരാഷ്ട്ര...

കാലാതീതം ഈ പ്രേമലേഖനം

കാലമെത്ര യവനികയ്ക്കുള്ളിൽ മറഞ്ഞാലും...

അമേരിക്കൻ തെരഞ്ഞെടുപ്പിൻറെ കാണാപ്പുറങ്ങൾ

ലോകശ്രദ്ധ മുഴുവൻ അമേരിക്കയിലേക്കാണ്....